ജെ.എസ്.എസ്. എല്‍ഡിഎഫുമായി ചര്‍ച്ച തുടങ്ങിയെന്ന് ഗൗരിയമ്മ

single-img
8 March 2014

K.R. Gowriamma, head of JSS at her residence on May 9, 2013. Photo/Sivaram V.എല്‍ഡിഎഫില്‍ ഘടകകക്ഷിയാക്കാന്‍ ജെഎസ്എസ് കത്തു നല്‍കുകയും ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്‌തെന്ന് കെ.ആര്‍.ഗൗരിയമ്മ. . എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനുമായി രണ്ടു തവണ ഫോണില്‍ ചര്‍ച്ച നടത്തി. തുടര്‍ ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും ഗൗരിയമ്മ വ്യക്തമാക്കി.

എന്നാല്‍ ജെഎസ്എസിനെ ഘടകകക്ഷിയാക്കുന്നതിനോട് സിപിഎമ്മിന് താത്പര്യമില്ലെന്നാണ് അറിയുന്നത്. ഗൗരിയമ്മ പാര്‍ട്ടിയിലേക്ക് വന്നാല്‍ സ്വീകരിക്കാമെന്ന സിപിഎം നിലപാട് ഗൗരിയമ്മയെ നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ നടന്ന ജെഎസ്എസ് സംസ്ഥാന സമ്മേളനത്തില്‍ ഗൗരിയമ്മ യു.ഡി.എഫ് മുന്നണി വിട്ടെങ്കിലും എ.എന്‍.രാജന്‍ ബാബുവും കെ.കെ.ഷാജുവും അടക്കമുള്ള ഒരു വിഭാഗം യുഡിഎഫിനോടൊപ്പം ഉറച്ചു നില്‍ക്കുകയാണ്.