ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു

single-img
8 March 2014

A1UsAമുംബൈയിലെ മാസഗോണ്‍ കപ്പല്‍ശാലയില്‍ ഉടന്‍ കമ്മീഷന്‍ ചെയ്യാനിരുന്ന യുദ്ധകപ്പലായ ‘ഐഎന്‍എസ് കോല്‍ക്കത്ത’യില്‍ പൊട്ടിത്തെറിയുണ്ടായി. അപകടത്തില്‍ നാവികസേനയുടെ കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ മരിച്ചു. നാലു നാവികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഉച്ചയ്ക്ക് ഒന്നോടെയാണ് അപകടമുണ്ടായത്. കപ്പലില്‍ കാര്‍ബണ്‍ഡയോക്‌സൈഡ് ശേഖരിക്കുന്ന സിലിണ്ടണ്ടര്‍ പൊട്ടിത്തെറിച്ചതാണ് സ്‌ഫോടനത്തിന് കാരണം. കപ്പലില്‍ സാങ്കേതിക പരിശോധന നടക്കുന്നതിനിടെ സ്‌ഫോടനമുണ്ടാകുകയായിരുന്നു. സിലിണ്ടറിന്റെ ഭാഗങ്ങള്‍ മരിച്ച നാവികന്റെ നെഞ്ചില്‍ പതിച്ചാണ് അദ്ദേഹം മരിച്ചത്.