ഉദ്ഘാടനവും കരിക്കുകുടിയുമൊക്കെയായി ‘ഹരിതയുടെ സോളാര്‍ സ്വപ്‌നം’ ട്രയിലര്‍ പുറത്തിറങ്ങി

single-img
7 March 2014

Solar

കെ.ആര്‍.പി എന്ന രാഷ്ട്രീയക്കാരനാല്‍ പത്താം വയസ്സില്‍ പീഡിപ്പിക്കപ്പെട്ട ഹരിതാ നായര്‍ എന്ന എം.ബിഎക്കരിയുടെ പ്രതികാരത്തിന്റെയും പടയോട്ടത്തിന്റെയും കഥ പറയുന്നസോളാര്‍ സ്വപ്‌നം എന്ന ചിത്രത്തിന്റെ ട്രയിലര്‍ പുറത്തിറങ്ങി.

കേരളരാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഏക്കാലത്തേയും വലിയ വിവാദമായ സോളാര്‍ സംഭവത്തിന്റെ കഥയാണ് ‘സോളാര്‍ സ്വപ്നം’ പറയുന്നതെന്നാണ് അറിയുന്നത്. സോളാര്‍ േകസിനോടനുബന്ധിച്ച് ജനങ്ങള്‍ വാര്‍ത്തയില്‍ കണ്ടുതും വായിച്ചതുമായ കാര്യങ്ങള്‍ ഏകദേശം അതുപോലെ തന്നെയാണ് ചിത്രത്തില്‍ പകര്‍ത്തിയിരിക്കുന്നതെന്ന് ട്രയിലര്‍ കണ്ടാല്‍ മനസ്സിലാകും.

സോളാര്‍ േകസിനോടനുബന്ധിച്ചുതന്നെ വാര്‍ത്തകളില്‍ നിറയുകയും രാഷ്ട്രീയ രംഗം ചര്‍ച്ചചെയ്യുകയും ചെയ്ത പല കാര്യങ്ങളും സിനിമയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആ സമയത്ത് വിവാദമായ പ്രശസ്ത രാഷ്ട്രീയക്കാരുടെ കമ്പനി ഉദ്ഘാടനവും കരിക്കുകുടിയുമൊക്കെ സിനിമയിലും ട്രയിലറിലും കടന്നു വരുന്നുണ്ട്.

ഇതിനിടയില്‍ സോളാര്‍ കേസിനെ ആസ്പദമാക്കി നിര്‍മ്മിച്ച ‘സോളാര്‍ സ്വപ്നം’ എന്ന സിനിമ തടയണമെന്നാവശ്യപ്പെട്ട് ബിജു രാധാകൃഷ്ണന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജിയില്‍ രചയിതാവിനും നിര്‍മ്മാതാവിനും സംവിധായകനും കോടതി നോട്ടീസ് അയച്ചിരുന്നു. തന്നെ വ്യക്തിപരമായി അപമാനിക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടാകുമെന്നാണ് ബിജു രാധാകൃഷ്ണന്‍ ഭയപ്പെടുന്നത്. ചിത്രം പുറത്തിറങ്ങിയാല്‍ തനിക്കും കുടുംബത്തിനും മാനഹാനിയുണ്ടാകുമെന്നാണ് ബിജു കോടതിയില്‍ വാദിക്കുന്നത്.

ഹരിതാനായരായി പൂജയും അജയ് ആയി തമിഴ്‌നായകന്‍ ഭൂവനും വേഷമിടുന്നു. ദേവന്‍, സന്തോഷ്, ബോളിവുഡ് നായിക മേഘ്‌നാ പട്ടേല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ജെറീഷ് മാത്യു നിര്‍മ്മിച്ച് ജോയി ആന്റണി സംവിധാനം ചെയ്ത സിനിമ ഏപ്രില്‍ 14ന് റിലീസ് ചെയ്യാനിരിക്കുകയാണ്.

httpv://www.youtube.com/watch?v=TQFxN-o3PI8#t=26