ടിപി വധം; കെ.സി. രാമചന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കി.

single-img
6 March 2014

tp-big-copyടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കെ സി രാമചന്ദ്രനെ സിപിഐ(എം) പുറത്താക്കി. പാര്‍ട്ടി അന്വേഷണക്കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രാമചന്ദ്രനെതിരെ നടപടി

പാര്‍ട്ടിക്ക് ടി പി വധത്തില്‍ പങ്കില്ലെന്നും കെ സി രാമചന്ദ്രന്റെ വ്യക്തിവിരോധം കൊലയ്ക്ക് കാരണമായതായും കമ്മീഷന്‍ കണ്ടെത്തി.ടിപി വധക്കേസില്‍ പാര്‍ട്ടിയുടെ ഒരു ഘടകങ്ങള്‍ക്കും പങ്കില്ലെന്നും കരാര്‍ ജോലിക്കാരനായ കെസി രാമചന്ദ്രനു ടിപിയോടുള്ള വ്യക്തിവിരോധമാണു കൊലയ്ക്ക് കാരണം എന്ന് റിപ്പോർട്ടിൽ പറയുന്നു.അതേസമയം ശിക്ഷിക്കപ്പെട്ട പി.കെ.കുഞ്ഞനന്തനും ട്രൗസർ മനോജിനും സംഭവത്തിൽ പങ്കില്ലെന്നും കമ്മീഷൻ കണ്ടെത്തി.