പെയ്ഡ് ന്യൂസിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പ്

single-img
6 March 2014

paid-newsവരുന്ന ലോക്‌സഭ ഇലക്ഷനോടനുബന്ധിച്ച് പണം വാങ്ങി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി വാര്‍ത്ത പ്രസിദ്ധപ്പെടുത്തുന്ന പെയ്ഡ് ന്യൂസിനും രാഷ്ട്രീയ പരസ്യങ്ങള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. എന്നാല്‍, ഇക്കാര്യത്തില്‍ മാധ്യമ സ്ഥാപനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ വി.എസ്. സമ്പത്ത് വ്യക്തമാക്കി.

പെയ്ഡ് ന്യൂസ് തെരഞ്ഞെടുപ്പ് കുറ്റമായി കണക്കാക്കുന്ന വിധത്തില്‍ നിയമ ഭേദഗതി കൊണ്ടുവരണമെന്ന ശിപാര്‍ശ കമ്മീഷന്‍ കേന്ദ്ര നിയമമന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. 2009ലെ തെരഞ്ഞെടുപ്പില്‍ പെയ്ഡ് ന്യൂസ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി ആരോപണം ഉണ്ടായിരുന്നു. മാധ്യമങ്ങളെ സ്വാധീനിക്കുന്നതിനു 500 കോടി രൂപ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവഴിച്ചതായാണ് കണക്കുകള്‍.