കോട്ടയം മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ

single-img
6 March 2014

Kottayam_medical_collegeകോട്ടയം മെഡിക്കല്‍ കോളജ് ഹൃദ്‌രോഗവിഭാഗം കാത്ത്‌ലാബില്‍ വന്‍ അഗ്നിബാധ. അധികൃതരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന എട്ടു രോഗികളെയും നിമിഷങ്ങള്‍ക്കുള്ളില്‍ പുറത്തുകടത്തി.

എയര്‍ കണ്ടീഷണറില്‍ വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്കു കാരണമെന്നു കരുതുന്നതായി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാശനഷ്ടത്തിന്റെ വ്യാപ്തി വിശദമായ പരിശോധനയ്ക്കുശേഷമേ വ്യക്തമാകൂ. കാത്ത്‌ലാബില്‍ നടക്കേണ്ട ആന്‍ജിയോപ്ലാസ്റ്റി, ആന്‍ജിയോഗ്രാം ചികിത്സകള്‍ മുടങ്ങിയിട്ടുണ്ട്.