കാരായിമാരുടെ വിടുതല്‍ ഹര്‍ജി തള്ളി

single-img
6 March 2014

karayi rajan_30700ഫസല്‍ വധക്കേസില്‍ സിപിഎം നേതാക്കളായ കാരായി രാജന്റെയും കാരായി ചന്ദ്രശേഖരന്റെയും വിടുതല്‍ ഹര്‍ജികള്‍ സിബിഐ കോടതി തള്ളി. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഇരുവരും ഹര്‍ജി നല്കിയിരുന്നത്. കേസില്‍ 18-നു കോടതി കുറ്റപത്രം സമര്‍പ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തങ്ങള്‍ക്കെതിരായി സാക്ഷിമൊഴികളോ തെളിവുകളോ ഇതുവരെ ഹാജരാക്കാനായില്ലെന്ന് കാണിച്ചാണ് ഇരുവരും വിടുതല്‍ ഹര്‍ജി നല്കിയത്. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.