തൂത്തുക്കുടി നഗരസഭാ കൌന്സിലറെ ഓഫീസില്‍ക്കയറി വെട്ടിക്കൊന്നു

single-img
6 March 2014

തൂത്തുക്കുടി: തൂത്തുക്കുടി നഗരസഭാ കൌണ്‍സിലര്‍ വെള്ളൈപ്പാണ്ടി(52)യെ  അഞ്ചംഗ സായുധസംഘം വെട്ടിക്കൊലപ്പെടുത്തി.ഓള്‍ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ( AIADMK ) യുടെ പ്രവര്‍ത്തകനും തൂത്തുക്കുടി നഗരസഭയുടെ വെസ്റ്റ് സോണ്‍ ചെയര്‍മാനുമാണ് വെള്ളൈപ്പാണ്ടി.

ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരക്കേറിയ ജംക്ഷനിലെ ഓഫീസില്‍ വെച്ചാണ് ഇദ്ദേഹത്തെ വെട്ടിക്കൊന്നത്.തന്റെ പാര്‍ട്ടി ഓഫിസും ധനകാര്യസ്ഥാപനവും ഉള്‍ക്കൊള്ളുന്ന കെട്ടിടത്തിന്റെ ഷട്ടര്‍ ഇട്ട ശേഷം പുറത്തേയ്ക്കിറങ്ങിയ ഇദ്ദേഹത്തെ ഓട്ടോറിക്ഷയിലെത്തിയ ആയുധധാരികളായ അഞ്ചംഗ സംഘം അരിവാളുകളും നീണ്ട കത്തികളും ഉപയോഗിച്ച് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.