ബൈച്ചൂങ്ങ് ബൂട്ടിയ തൃണമുലിനു വേണ്ടി മത്സരിക്കും

single-img
6 March 2014

bb2വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഫുട്‌ബോളിന്റെ എവര്‍ഗ്രൗ ഹീറോ ബൈച്ചൂങ്ങ് ബൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ ഡാര്‍ജലിംഗില്‍ നിന്നു മത്സരിക്കും. പാര്‍ട്ടി അധ്യക്ഷ കൂടിയായ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആണ് ബൂട്ടിയ ഉള്‍പ്പെടെയുള്ള തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്.

ബൂട്ടിയയെ കൂടാതെ അഭിനയ രംഗത്തു നിന്നു വിരമിച്ച നടി മൂണ്‍ മൂണ്‍ സെന്‍, സിനിമാ താരങ്ങളായ ശതാബ്ദി റോയ്, ദേവ് എന്നിവരും തൃണമൂലിനു വേണ്ടി സ്ഥാനാര്‍ത്ഥികളാകും. കൂടാതെ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകനും ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രഫസറുമായ സുഗതാ ബോസ് ജാദവ്പൂരില്‍ നിന്ന് മത്സരിക്കും.