മുഖ്യമന്ത്രിയുടെ ഉറപ്പ്; പശ്ചിമഘട്ട ജനസംരക്ഷണസമിതിയുടെ നിരാഹാര സമരം അവസാനിപ്പിച്ചു

single-img
5 March 2014

WESTERN_GHATS_KAKK_1658025fഓഫീസ് മമ്മോറാണ്ടത്തിനു ശേഷം രണേ്ടാ മൂന്നോ ദിവസത്തിനകം കരട് വിജ്ഞാപനം പുറത്തിറക്കുമെന്നും ഇതില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ പശ്ചിമഘട്ട ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് പടിക്കല്‍ കഴിഞ്ഞ എട്ടു ദിവസമായി നടന്നുവരുന്ന നിരാഹാര സമരം പിന്‍വലിച്ചു.

അതേസമയം, അനിശ്ചിത കാല നിരാഹാര സമരം അവസാനിപ്പിക്കുകയാണെങ്കിലും കര്‍ഷകരുടെ അവകാശ സമരപോരാട്ടങ്ങള്‍ അവസാനിപ്പിക്കില്ലെന്ന് ജനസംരക്ഷണ സമിതി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം അടുത്ത ദിവസങ്ങളില്‍ സ്വീകരിക്കുമെന്ന കാര്യവും അവര്‍ ഉയര്‍ത്തിയിട്ടുണ്ട്.