കൊല്ലം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ അനാശാസ്യം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിഎംഒയെ ഉപരോധിച്ചു

single-img
5 March 2014

kollam-mapജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പേവാര്‍ഡ് മുറിയില്‍ അനാശാസ്യ പ്രവര്‍ത്തനം നടന്നതായി ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് കടപ്പാക്കട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗീതയെ ഉപരോധിച്ചു. രണ്ടിന് വൈകുന്നേരം ആറോടെയാണ് ഇവിടെ അനാശാസ്യ പ്രവര്‍ത്തനം നടന്നതെന്ന് പറയപ്പെടുന്നത്. പുലര്‍ച്ചെ വാച്ച്മാനെ ഭീഷണിപ്പെടുത്തി ഒരാള്‍ രക്ഷപ്പെട്ടെന്നുമാണ് ആരോപണം. ഉപരോധത്തെ തുടര്‍ന്ന് ഈസ്റ്റ് എസ്‌ഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിന്റെ സാന്നിധ്യത്തില്‍ ചീഫ് മെഡിക്കല്‍ ഓഫീസറുമായി ചര്‍ച്ച നടത്തി. സംഭവത്തെക്കുറിച്ച് പോലീസില്‍ പരാതി നല്‍കാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്.