കൊച്ചി മെട്രോ ഓടാൻ വൈകുമെന്ന് ഇ ശ്രീധരന്‍

single-img
4 March 2014

komet-logo-reproമെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് കെഎംആര്‍എല്‍ മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍.പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നത് വൈകുന്നതാണ് പ്രധാന പ്രശ്നമെന്നും മെട്രോയുടെ കോച്ചുകളുടെ നിര്‍മാണ കരാര്‍ റീ ടെണ്ടര്‍ ചെയ്തതും പദ്ധതി വൈകാന്‍ ഇടയാക്കുമെന്നും ശ്രീധരന്‍പറഞ്ഞു.

വികസനമല്ല, വിവാദമാണ് ഇവിടെ ചര്‍ച്ച നടക്കുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ എങ്ങനെയെങ്കിലും കമ്മീഷന്‍ ചെയ്യാനാണ് തങ്ങളുടെ ശ്രമം. ഡിഎംആര്‍സിയും കെഎംആര്‍എല്ലും തമ്മിലുള്ള തര്‍ക്കം നിര്‍മ്മാണത്തെ ബാധിച്ചിട്ടില്ലെന്നും ശ്രീധരന്‍ അറിയിച്ചു.

അതിവേഗ റെയില്‍പ്പാത കേരളത്തിന് അത്യാവശ്യമാണ് എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതില്‍ താത്പര്യം കാണിക്കുന്നില്ലെന്നും തിരഞ്ഞെടുപ്പ് അടക്കമുള്ളവയാണ് ഇതിനുപിന്നിലെന്ന് കരുതുന്നു എന്നും ഇ ശ്രീധരന്‍ പറഞ്ഞു.