വിമാനത്തിനുള്ളില്‍ കൂക്കുവിളിച്ചതിനാണു താരങ്ങളെ ഇറക്കിവിട്ടത്

single-img
4 March 2014

സെലിബ്രേറ്റി ക്രിക്കറ്റ് ലീഗിന്റെ ഫൈനലില്‍ പങ്കെടുക്കാന്‍ പോയ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീം അംഗങ്ങളെ കൊച്ചി -ഹൈദരബാദ് ഇന്റിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട സംഭവവുമായി ബന്ധപ്പെട്ട് ഇന്റിഗോ വിമാനത്തിന്റെ ക്യാപ്റ്റന്റെയും എയര്‍ ഹോസ്റ്റസിന്റെയും മൊഴിയെടുത്തു.വിമാനത്തിനുള്ളില്‍ സംഘം ചേര്‍ന്ന് കൂക്കിവിളിക്കുകയും കൈയടിച്ചും വിസിലടിച്ചും ബഹളം വെയ്ക്കുകയും ചെയ്തതിനാലാണ് കേരള സ്‌ട്രൈക്കേഴ്‌സ് താര ക്രിക്കറ്റ് ടീം അംഗങ്ങളെ ഇറക്കിവിട്ടതെന്ന് പൈലറ്റും എയര്‍ഹോസ്റ്റസും മൊഴി നൽകി

വിമാനം പുറപ്പെടുന്നതിന് മുമ്പ് സുരക്ഷാ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിട്ടും താരങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. മോശം പെരുമാറ്റം നിര്‍ത്താത്തതിനെ തുടര്‍ന്നാണ് റണ്‍വെയില്‍ നിന്ന് പറയുന്നയര്‍ന്ന വിമാനം നിലത്തിറക്കിയതെന്നും മൊഴിയിലുണ്ട്

ഫെബ്രവരി 21-നായിരുന്നു സംഭവം. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ സെമിഫൈനലിനായി ഹൈദരാബാദിലേക്ക് പുറപ്പെട്ട സ്‌ട്രൈക്കേഴ്‌സ് താരങ്ങളെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ട ഇന്‍ഡിഗോ അധികൃതര്‍ താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടില്ല.