എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വീണ്ടും യുവതിയുടെ ആരോപണം.

single-img
4 March 2014

299എ പി അബ്ദുള്ളക്കുട്ടിക്കെതിരെ വീണ്ടും ആരോപണം. ജോലി വാഗ്ദാനം ചെയ്ത് അബ്ദുള്ളക്കുട്ടി യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.

കോണ്‍ഗ്രസ് പ്രവര്‍ത്തകൻ നൽകിയ പരാതിയുമായി ബന്ധപ്പെട്ട വാർത്ത ഒരു സ്വകാര്യ വാര്‍ത്തചാനലാണ് പുറത്തുവിട്ടിരിക്കുന്നത്. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരിക്കെ ഈ യുവതിയുടെ അമ്മ ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ യാതൊരു തുടര്‍നടപടിയും ഉണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട്.