രാഷ്ട്രീയ ലാഭത്തിനുവേണ്ടിമാത്രമുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കരുതെന്ന് രാഷ്ട്രപതിയോടു സിപിഎം

single-img
3 March 2014

pranabരാഷ്ട്രീയ ലാഭം മാത്രം മുന്നില്‍ കണ്ടു കേന്ദ്ര മന്ത്രിസഭ പാസാക്കുന്ന ഓര്‍ഡിനന്‍സുകളില്‍ ഒപ്പു വയ്ക്കരുതെന്നു രാഷ്ട്രപതിയോടു സിപിഎം. ഇക്കാര്യം ആവശ്യപ്പെട്ടു രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കത്തയച്ചു. കഴിഞ്ഞ പാര്‍ലമെന്റു സമ്മേളനത്തില്‍ ഉയര്‍ത്തിക്കാണിക്കാത്ത ബില്ലുകളാണു ഓര്‍ഡിനന്‍സുകളായി ഇപ്പോള്‍ കേന്ദ്ര കാബിനറ്റ് മുറുകെപ്പിടിച്ചിരിക്കുന്നതെന്നു കത്തില്‍ പറയുന്നു.