‘സരിത സ്രോതസ്’ ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും

single-img
28 February 2014

saritha s nairസോളാര്‍ നായിക സരിത എസ്. നായര്‍ക്കു സോളാര്‍ തട്ടിപ്പു കേസുകള്‍ ഒത്തുതീര്‍പ്പാക്കാനുള്ള സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെക്കുറിച്ച് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും. പ്രതിപക്ഷനേതാവിന്റെ കത്ത് ഉള്‍പ്പെടെയുള്ളവ സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യം ഇന്റലിജന്‍സ് എഡിജിപിക്കു കൈമാറി. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ കൂടുതല്‍ അന്വേഷണം വേണമോ എന്നു പോലീസ് തീരുമാനിക്കുകയുള്ളൂവെന്നാണു സൂചന.