മഹാനായ മന്നം ഇരുന്ന കസേരയില്‍ ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധി; സുകുമാരന്‍ നായര്‍ക്കെതിരെ വെള്ളാപ്പള്ളി

single-img
28 February 2014

vellapilly-sukumaran_0എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി രംഗത്ത്. മഹാനായ മന്നം ഇരുന്ന കസേരിയില്‍ ഇപ്പോഴിരിക്കുന്നത് മന്ദബുദ്ധിയാണെന്നും സുകുമാരന്‍ നായര്‍ക്ക് വിവരം വഴിയേപോയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സുകുമാരന്‍ നായരെക്കുറിച്ചുപറയുമ്പോള്‍ ഓര്‍മ്മവരുന്നത് കനകസിംഹാസനത്തിനിരിക്കുന്നവന്‍ ശുഭനോ അതോ ശുനകനോയെന്ന സിനിമാ ഗാനമാണ് സുകുമാരന്‍ നായരെക്കുറച്ചോര്‍ക്കുമ്പോള്‍ തോന്നുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സംവരണം കൊണ്ട് കിട്ടിയതാണ് വിഎം സുധീരന്റെ സ്ഥാനമെന്നുള്ളതാണ് സുകുമാരന്‍നായരെ ചൊടിപ്പിക്കുന്നത്. സുധീരന്‍ പെരുന്നയില്‍ പോകരുതായിരുന്നു. പാര്‍ലമെന്‍ന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എന്‍എസ്എസിന്റെ ഉണര്‍ത്തുപാട്ടാണ് സുധീരനെതിരെയുള്ള ആക്രമണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.