തലസ്ഥാനത്ത് പെണ്‍വാണിഭ സംഘങ്ങള്‍ സജീവം : ആവശ്യക്കാരെ കണ്ടെത്തുന്നത് ക്ലാസിഫൈഡ് സൈറ്റുകള്‍ വഴി

single-img
28 February 2014

Featured Imageതലസ്ഥാനനഗരിയില്‍ പെണ്‍വാണിഭസംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഇന്‍റര്‍നെറ്റിലെ ക്ലാസിഫൈഡ് സൈറ്റുകളിലൂടെ ആവശ്യക്കാരെ കണ്ടെത്തുന്ന ഇവര്‍ക്ക് ദിവസത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ കെയര്‍ സര്‍വീസ്. ഇ വാര്‍ത്ത‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വിവരങ്ങള്‍.

കോവളം കേന്ദ്രീകരിച്ചാണ് മിക്ക സംഘങ്ങളുടെയും പ്രവര്‍ത്തനം.എസ്കോര്‍ട്ട് സര്‍വീസുകള്‍ എന്ന പേരിലാണ് കൂടുതല്‍ പരസ്യങ്ങളും.ഇന്ത്യയില്‍ എസ്കോര്‍ട്ട് സര്‍വ്വീസും വ്യഭിചാരശാലകളുടെ പ്രവര്‍ത്തനവും നിയമവിധേയമല്ല.വേശ്യാവൃത്തി ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ കുറ്റകരമായ പ്രവൃത്തി അല്ലെങ്കിലും മൂന്നാമതൊരു കക്ഷി ഇടപെടുന്നതും വ്യഭിചാരശാല നടത്തുന്നതും ഗുരുതരമായ കുറ്റമാണ്.നഗരത്തിലെ കടല്‍ത്തീരത്തും പാര്‍ക്കിലും ഇരിക്കുന്ന കമിതാക്കളെ വേട്ടയാടാന്‍ ഉത്സാഹം കാണിക്കുന്ന പോലീസ് തങ്ങളുടെ മൂക്കിനു കീഴെ നടക്കുന്ന നക്ഷത്ര വേശ്യാലയങ്ങളെ കണ്ടില്ലെന്നു നടിക്കുകയാണ്.

Screenshot_5

ഇന്റര്‍നെറ്റിലെ ക്ലാസിഫൈഡ് സൈറ്റുകളായ വിവാസ്ട്രീറ്റ് , ലൊക്കാന്റോ തുടങ്ങിയവയിലാണ് ഇവരുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്.”റൂബി എസ്കോര്‍ട്ട് സര്‍വീസ് ” എന്നും “സൂര്യ എസ്കോര്‍ട്ട് സര്‍വീസ് ” എന്നും ഒറ്റനോട്ടത്തില്‍ പ്രശ്നമൊന്നും തോന്നാത്ത രീതിയിലാണ് പരസ്യങ്ങള്‍. ചിലപരസ്യങ്ങളാണെങ്കില്‍ “മീനാക്ഷി”,”അമ്മു” തുടങ്ങിയ ചില സര്‍വ്വ സാധാരണമായ മലയാളി നാമങ്ങള്‍ ഉപയോഗിച്ചാണ്.താന്‍ 20 വയസ്സുള്ള യുവതിയാണെന്നും ഒറ്റയ്ക്ക് താമസിക്കുകയാണെന്നും ഉള്ള തരത്തിലാണ് പരസ്യങ്ങളുടെ പോക്ക്.ഇത്തരം പരസ്യങ്ങളില്‍ മൊബൈല്‍ നമ്പറുകളും ഉണ്ടാകും.ഈ നമ്പറുകളിലേയ്ക്ക് വിളിച്ചാല്‍  കാള്‍ എടുക്കുന്നയാളുകള്‍ ഒരു കസ്റ്റമര്‍ കെയര്‍ എക്സിക്യൂട്ടിവിന്റെ വാമൊഴി വഴക്കത്തോടെ നമ്മോടു സംസാരിക്കും.ആവശ്യത്തെക്കുറിച്ച് ചോദിക്കും.തങ്ങളുടെ കൈവശമുള്ള “ഉല്‍പ്പന്ന”ങ്ങളുടെ “ഗുണനിലവാര”വും “വിലനിലവാര”വും വിശദീകരിക്കും .ഇതൊക്കെ നടക്കുന്നത് ബോംബെയിലോ ഡല്‍ഹിയിലോ കല്‍ക്കത്തയിലോ അല്ല,നമ്മുടെ സ്വന്തം തിരുവനന്തപുരത്താണ്.

httpv://www.youtube.com/watch?v=nh3dNPhotjA

ആവശ്യക്കാരനാണ് എന്ന് പറഞ്ഞു വിളിച്ചപ്പോള്‍ അഭി എന്ന് സ്വയം പരിചയപ്പെടുത്തിയ എജന്റ് പറഞ്ഞത് നഗരത്തിലെ ഏതു ഹോട്ടലില്‍ വേണമെങ്കിലും പെണ്‍കുട്ടികളെ എത്തിച്ചു തരാന്‍ തയ്യാറാണ് എന്ന് ഫോണിലൂടെ ഞങ്ങളോട് പറഞ്ഞത്.മണിക്കൂറിനു 8000 മുതല്‍ 12000 വരെ ചാര്‍ജ്ജ് ചെയ്യുന്ന സംഘങ്ങള്‍ നഗരത്തിലുണ്ട്.സ്ഥലവും സൌകര്യവുമെല്ലാം അവര്‍ തന്നെ ശരിയാക്കി തരും. സൂര്യ എന്ന് പരിചയപ്പെടുത്തിയ മറ്റൊരു എജന്റ് പതിനഞ്ചു വയസ്സുള്ള കുട്ടികളെ വരെ എത്തിച്ചു തരാന്‍ കഴിയും എന്നാണു പറഞ്ഞത്.കൊച്ചു കുട്ടികളെ വരെ സെക്സ് റാക്കറ്റ് ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് ഈ ഫോണ്‍ സംഭാഷണം.

ഇത്രയും ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും തലസ്ഥാനത്തെ പോലീസ് ഇതൊന്നും അറിഞ്ഞമട്ടില്ല.അമൃതാനന്ദമയി ആശ്രമത്തിനെതിരെ പോസ്റ്റിട്ടവരെ കുടുക്കാന്‍ കാണിച്ചതിന്റെ പകുതി ശുഷ്കാന്തി കേരളാപോലീസിന്റെ സൈബര്‍ വിഭാഗം കാണിച്ചിരുന്നു എങ്കില്‍ പരസ്യമായി ഇന്റെര്‍നെറ്റിലൂടെ വിലപേശല്‍ നടത്തുന്ന ഈ സംഘങ്ങളെ കുടുക്കാന്‍ സാധിച്ചേനെ.പതിനഞ്ചു വയസ്സുള്ള സ്കൂള്‍ കുട്ടികളെ മുതല്‍ കോളേജ് വിദ്യാര്‍ത്ഥിനികളെ വരെ ധനാഢ്യന്മാര്‍ക്ക് കാഴ്ചവെയ്ക്കുന്ന ഈ സംഘങ്ങള്‍ക്ക് ചില വമ്പന്മാരുടെ പിന്തുണയുണ്ടെന്നാണ് അറിവ്.

haseenaകോവളത്തെ ചില മസാജ് സെന്ററുകള്‍ കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടക്കുന്നു എന്ന ആരോപണം ശക്തമാണെങ്കിലും പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.അവിടെ പലപ്പോഴും റെയ്ഡുകള്‍ നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല എന്നാണു കോവളം പോലീസ് സ്റേഷന്‍ അധികാരികള്‍ പറഞ്ഞത്.ഈയിടെ കോവളത്തെ ഒരു മസാജ് സെന്റര്‍ ജീവനക്കാരിയായ ഹസീന തമിഴ്നാട്ടിലെ പന്തല്ലൂരില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതിനു പിന്നില്‍ സെക്സ് റാക്കറ്റുകളുടെ പങ്കുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്.

കേരള രാഷ്ട്രീയത്തെ പിടിചു കുലുക്കിയ സംഭവമായിരുന്നു ഐസ്ക്രീം പെണ്‍വാണിഭക്കേസ്.നിരവധി കൊലപാതകങ്ങളും സാമ്പത്തിക അഴിമതിയും ഉന്നത ഉദ്യോഗസ്ഥരെ സ്വാധീനിക്കലും ഒക്കെയായി വിവാദങ്ങളുടെ പെരുമഴ സൃഷ്ടിച്ച ഐസ്ക്രീം കേസ് പോലെ ചുരുളഴിയാനുള്ള രഹസ്യങ്ങളുടെ കലവറ തന്നെയാണ് തലസ്ഥാനത്തെ പെണ്‍വാണിഭ സംഘങ്ങളുടെ വിളയാടലും അതിനു നേരെയുള്ള അധികാരികളുടെ മൌനവും.