ഒ. രാജഗോപാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥി

single-img
28 February 2014

31VBG_RAJAGOPAL_516964eഒ. രാജഗോപാല്‍ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. കേരളത്തിലെ മറ്റുമണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥി പട്ടികയും പ്രഖ്യാപിച്ചു. അല്‍ഫോണ്‍സ് കണ്ണന്താനം കോട്ടയത്തോ പത്തനംതിട്ടയിലോ മത്സരിക്കും.

സി.കെ. പത്മനാഭന്‍ കോഴിക്കോട് മണ്ഡലത്തില്‍ മത്സരിക്കും. പൊന്നാനിയില്‍ ജിനചന്ദ്രന്‍, എറണാകുളത്ത് എ.എന്‍. രാധാകൃഷ്ണന്‍, തൃശൂരില്‍ ശോഭ സുരേന്ദ്രന്‍, കാസര്‍കോട്ട് കെ. സുരേന്ദ്രന്‍, ചാലക്കുടിയില്‍ പി.എം. വേലായുധന്‍, പാലക്കാട് സി. കൃഷ്ണകുമാര്‍, കണ്ണൂരില്‍ വി.കെ. സജീവന്‍, വടകരയില്‍ എം.ടി. രമേശ് എന്നിവരും മത്സരിക്കും.