പോലീസ്‌ ജീപ്പിന്‌ മുകളില്‍ കയറി രാഹുല്‍ഗാന്ധി യാത്ര ചെയ്‌ത സംഭവം : വാദം ഇന്ന്

single-img
28 February 2014

rahulപോലീസ്‌ ജീപ്പിന്‌ മുകളില്‍ കയറി രാഹുല്‍ഗാന്ധി യാത്ര ചെയ്‌ത സംഭവത്തില്‍  കോടതി ഇന്നു വാദം കേള്‍ക്കും. എന്‍.വൈ.സി. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. മുജീബ്‌ റഹ്‌മാന്‍ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ്‌ മാവേലിക്കര ജുഡീഷ്യല്‍ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ (രണ്ട്‌) എ. ജൂബിയ വാദം കേള്‍ക്കുക.

നേരത്തെ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യുവകേരളയാത്ര നൂറനാടിന്‌ സമീപം എത്തിയപ്പോഴാണ്‌ രാഹുല്‍ഗാന്ധി യാത്രയില്‍ അണിചേരുകയും അകമ്പടി വന്ന പോലീസ്‌ ജീപ്പിന്‌ മുകളില്‍ കയറി അരമണിക്കൂറോളം യാത്ര ചെയ്യുകയും ചെയ്‌തത്‌. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ഡീന്‍ കുര്യാക്കോസിനേയും രാഹുല്‍ ജീപ്പിന്‌ മുകളിലേക്ക്‌ വിളിച്ചുകയറ്റിയിരുന്നു. മോട്ടോര്‍ വാഹനനിയമം, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവ പ്രകാരം ഇരുവര്‍ക്കുമെതിരേ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൂറുനാട്‌ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ്‌ കേസ്‌ എടുക്കാത്തതിനെ തുടര്‍ന്നാണു കോടതിയെ സമീപിച്ചത്‌.