നിലമ്പൂർ കേസ് :അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റി

single-img
28 February 2014

radhaനിലമ്പൂരിൽ  രാധ കൊല്ലപ്പെട്ട കേസിൽ ഡിവൈ.എസ്.പി ഉൾപ്പെടെ എല്ലാ അന്വേഷണ ഉദ്യോഗസ്ഥരെയും മാറ്റി പുതിയ സംഘത്തെ നിയമിച്ചു. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ്.പിമാരായ എസ്. ശ്രീനിവാസ്, വി.കെ. അക്ബർ, തൃശൂർ ഡി.സി.ആർ.ബി ഡിവൈ.എസ്.പി ശശിധരൻ, ഡിവൈ.എസ്.പി പി. മോഹനചന്ദ്രൻ എന്നിവരെ പുതിയതായി  ഉൾപ്പെടുത്തി.

പെരിന്തൽമണ്ണ ഡിവൈ.എസ്.പി കെ.പി. വിജയകുമാർ, നിലമ്പൂർ സി.ഐ എ.പി ചന്ദ്രൻ അടക്കമുള്ള ഉദ്യോഗസ്ഥരെയാണ്  മാറ്റിയത്.  നേരത്തെ അന്വേഷണസംഘത്തിന്റെ ചുമതല വഹിച്ചിരുന്ന ഐ.ജി ഗോപിനാഥിനെ മാറ്റിയാണ് ചുമതല  ബി. സന്ധ്യയ്ക്ക് നൽകിയത്. പുതിയ സംഘം അടുത്ത ദിവസങ്ങളിൽ അന്വേഷണം ഏറ്റെടുക്കും.