പി.സി. തോമസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി; കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം പിളര്‍ന്നു

single-img
28 February 2014

10KISOY_THOMAS__P__1717152eമുന്‍ എം.പി പി.സി. തോമസ് ചെയര്‍മാനായിരുന്ന കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം പിളര്‍ന്നു. സംസ്ഥാന കമ്മിറ്റി അംഗം സ്‌കറിയ തോമസിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി പിളര്‍ന്നത്. പുതിയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് (സ്‌കറിയ തോമസ് വിഭാഗം) സംസ്ഥാന ചെയര്‍മാനായി സ്‌കറിയാ തോമസിനെ തെരഞ്ഞെടുത്തു. മുന്‍ ചെയര്‍മാന്‍ പി.സി. തോമസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനമെടുത്തതോടെയാണ് പിളര്‍പ്പിന് വഴിയൊരുങ്ങിയത്.

കോട്ടയത്തെ പാര്‍ട്ടി ആസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രഫ.അരവിന്ദാക്ഷന്‍ പിള്ള അധ്യക്ഷതവഹിച്ചു. സ്‌കറിയാ തോമസ് രണ്ടു തവണ കോട്ടയത്തുനിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.