മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

single-img
28 February 2014

Karuna Suklaനേതൃനിരയിലുള്ളവര്‍ തുടര്‍ച്ചയായി തന്നെ അവഗണിക്കുന്നു എന്നാരോപിച്ച് മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എ.ബി. വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയില്‍നിന്നു കഴിഞ്ഞ ഒക്ടോബറില്‍ രാജിവച്ച മുന്‍ ലോക്‌സഭാ എംപി കൂടിയായ കരുണ ശുക്‌ള ആണു കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസ് ജനങ്ങളോടൊപ്പം പ്രവൃത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടിയായതിനാലാണു ചേരാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. വാജ്‌പേയിയുടെ ഭരണകാലത്തിനുശേഷം ബിജെപിയുടെ വാക്കും പ്രവര്‍ത്തിയും രണ്ടാണെന്നും അവര്‍ കുറ്റപ്പെടുത്തി.