അക്കാ അസ്സോസിയേഷന്- പട്ടം പറത്തല് മേളയും കൊയ്ത്തുത്സവവും 2014 മാര്ച്ച് 1 ന്.

single-img
28 February 2014

kite festival photoപത്തനംതിട്ട:- നമുക്ക് നഷ്ടമായ കാര്‍ഷിക സമ്രദ്ധിയും കൂട്ടായ്മയും തിരികെയെത്തിക്കുന്നതിനുള്ള ഒരു ശ്രമമാണിത്. ഗ്രാമ കേരളത്തിലെ കാര്‍ഷിക പരിവേഷങ്ങള്‍ ഒന്നൊന്നായി അന്യമായി ക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ നാരങ്ങാനം പുന്നോണ്‍ പാടശേഖരത്ത് 2014 മാര്‍ച്ച് 1 നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 നു അക്കാ അസ്സോസിയേഷ്ന്റ് നേത്രത്വത്തില്‍ കൊയ്തുത്സവവും പട്ടം പറത്തല്‍ മേളയും സംഘടിപ്പിക്കുന്നു. ഈ ചടങ്ങില്‍ നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജിനി ജോസ് പൊതുസമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. തുടര്‍ന്നു നടക്കുന്ന പട്ടം പറത്തല്‍ മേളയുടെ ഉദ്ഘാടനം തിരുവിതാംകൂര്‍ വികസന സമിതി ചെയര്‍മാന്‍ ശ്രീ. പി.എസ് നായര്‍ നിര്‍വ്വഹിക്കുന്നതായിരിക്കും.