സംസ്ഥാനത്തെ അനധികൃത ഖനനങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വി.എം. സുധീരന്‍ സര്‍ക്കാരിന് കത്തയച്ചു.

single-img
27 February 2014

vbk-sudheeran_809394fസംസ്ഥാനത്തെ അനധികൃത ഖനനങ്ങള്‍ തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍ സംസ്ഥാന സര്‍ക്കാരിന് കത്തയച്ചു. വനം-പരിസ്ഥിതി വകുപ്പിന്റെ  ചുമതലയുള്ള മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കത്ത് നല്‍കിയത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഖനനാനുമതി പുനഃപരിശോധിക്കണമെന്ന് സുധീരന്‍ ആവശ്യപ്പെടുന്നു. ക്വാറികളുൾപ്പെടെ ഖനനത്തിന് തോന്നിയതുപോലെ അനുമതി നല്‍കുന്നതായി ആരോപണമുയർന്ന പശ്ചാത്തലത്തിൽ തിരുവഞ്ചൂരിനെഴുതിയ കത്തിലാണ് സുധീരൻ ഈ ആവശ്യമുന്നയിച്ചിരിക്കുന്നത്.

പരിസ്ഥിതി കമ്മിറ്റിക്ക് അദ്ധ്യക്ഷനില്ലാത്ത കാലത്ത് നിരവധി സ്ഥാപനങ്ങൾക്ക് ഖനനാനുമതി നൽകിയിരുന്നു. ഇത്തരം നടപടികളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടിട്ടുണ്ട്.