സുകുമാരന്‍ നായര്‍ കാണാനാഗ്രഹിക്കുന്നുവെന്നറിയിച്ചിരുന്നെങ്കില്‍ എവിടെച്ചെന്നായാലും കാണുമായിരുന്നു: സുധീരന്‍

single-img
27 February 2014

V-M-Sudheeran-KPCC-Presidentഎന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ കാണുവാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചിരുന്നെങ്കില്‍ എവിടെച്ചെന്നും കാണുമായിരുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍. എന്നാല്‍ ആരും ഇത്തരത്തില്‍ ഒരു സൂചനയും നല്‍കിയിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്നം സമാധിദിനത്തില്‍ എത്തിയത് പ്രാര്‍ഥനക്കാണ്. ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച ആഗ്രഹിച്ചിരുന്നില്ല. ആ പ്രശ്‌നത്തിന്റെ പേരില്‍ വികാരവിക്ഷോഭമാണ് സുകുമാരന്‍ നായരെ ഇപ്പോള്‍ നയിക്കുന്നതെന്നും വി.എം. സുധീരന്‍ പറഞ്ഞു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ മനസ് ശാന്തമാകുമ്പോള്‍ തെറ്റിദ്ധാരണ അകലുമെന്നും വിവാദം ഉണ്ടായതില്‍ പരാതിയില്ലെന്നും എന്നാല്‍ ദുഖമുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.