പാസ്വാന്‍ ബി.ജെ.പിയുമായി കൂട്ടുകൂടും

single-img
27 February 2014

Ram_Vilas_Paswanരാംവില്വാസ് എാസ്വാന്‍ നയിക്കുന്ന ലോക് ജനശക്തി പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കും. സഖ്യം സംബന്ധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപനമുണ്ടാകും. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എല്‍ജെപി പാര്‍ലമെന്ററി ബോര്‍ഡ് രാം വിലാസ് പാസ്വാനെ ചുമതലപ്പെടുത്തി.

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്ത് കലാപത്തെത്തുടര്‍ന്നായിരുന്നു രാം വിലാസ് പാസ്വാന്‍ എന്‍ഡിഎ വിട്ടത്. ആര്‍ജെഡിയുമായുള്ള സഖ്യംമൂലം ദീര്‍ഘകാലമായി തങ്ങള്‍ ക്ലേശമനുഭവിക്കുകയാണെന്നു രാം വിലാസ് പാസ്വാന്‍ പറഞ്ഞു. ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവുമായി ജയിലിലെത്തി ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എല്‍.ജെ.പിയെ അവര്‍ സഖ്യമായി കണക്കാക്കാതെ മൂന്നു സീറ്റു നല്‍കി ഒതുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുഒതന്നെ നരേന്ദ്ര മോദി നയിക്കുന്ന ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ എല്‍ജെപിക്ക് പ്രശ്‌നങ്ങളൊന്നുമില്ല. സഖ്യം സംബന്ധിച്ചു മൂന്നോ നാലോ ദിവസത്തിനകം തീരുമാനമെടുക്കും: പാസ്വാന്‍ പറഞ്ഞു.

ഇതിനിടെ, പാസ്വാന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിഹാറിലെ ഏക എല്‍ജെപി എംഎല്‍എ സക്കീര്‍ ഹുസൈന്‍ ഖാന്‍ പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു.