പാക് ഗായകന്‍ വെടിയേറ്റു മരിച്ചു

single-img
27 February 2014

map_of_pakistanപെഷവാര്‍ ഖൈബര്‍ ഏജന്‍സിയിലെ പ്രശസ്ത ഗായകന്‍ വസിര്‍ ഖാന്‍ അഫ്രീദിയെ അജ്ഞാതരായ തോക്കുധാരികള്‍ വെടിവച്ചുകൊന്നു. സംഗീതപരിപാടികള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ ആപത്താണെന്നു പലതവണ അഫ്രീദിക്ക് തീവ്രവാദികളില്‍നിന്നു സന്ദേശം ലഭിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മൂന്നുതവണ ഗായകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഇനി മുതല്‍ പാടുകയില്ലെന്ന് ഉറപ്പു നല്‍കിയാണ് ഓരോതവണയും അവരുടെ പിടിയില്‍നിന്നു രക്ഷപ്പെട്ടത്.