മോഡിക്കെതിരെയുള്ള ഖുര്‍ഷിദിന്റെ പ്രസ്താനയെ പ്രോത്സാഹിപ്പിക്കുന്നില്ല: രാഹുല്‍

single-img
27 February 2014

rahulനരേന്ദ്ര മോദി ഷണ്ഡനാണെന്ന കേന്ദ്രവിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന തള്ളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രംഗത്ത്. താന്‍ ഇത്തരം പ്രസ്താവനകളെ പ്രത്സാഹിപ്പിക്കില്ലെന്നാണ് ഖുര്‍ഷിദിന്റെ പ്രസ്താവന വന്ന് രണ്ടു ദിവസത്തിന് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

ഖുര്‍ഷിദിന്റെ മണ്ഡലമായ ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു നരേന്ദ്ര മോദിക്കെതിരേയുള്ള വിവാദ പരാമര്‍ശം. ഗുജറാത്ത് കലാപത്തിനെതിരേ ചെറുവിരല്‍ പോലുമനക്കാത്ത മേദാദിയെ നപുംസകം എന്നു മാത്രമേ ഞങ്ങള്‍ക്കു വിളിക്കാനാകൂ എന്നായിരുന്നു ഖുര്‍ഷിദിന്റെ വിമര്‍ശനം.