ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആറു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക വെബ്സൈറ്റ് വഴി ആം ആദ്മി പാർട്ടി പുറത്തുവിട്ടു

single-img
27 February 2014

aapലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ആറു മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക വെബ്സൈറ്റ് വഴി പൊതുജനചർച്ചയ്ക്കായി ആം ആദ്മി പാർട്ടി പുറത്തുവിട്ടു.സാഹിത്യകാരി പ്രൊഫ. സാറാ ജോസഫ്, ആൽഫ പാലിയേറ്റീവ് കെയർ ചെയർമാൻ കെ.എം. നൂറുദ്ദീൻ, റിട്ട. ജില്ലാ ജഡ്‌ജി എൻ. സദാനന്ദൻ, മുൻ ഐ.പി.എസുകാരൻ അജിത് ജോയ് എന്നിവരുൾപ്പെട്ട പ്രാഥമിക പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
നേരത്തെ നോമിനേഷൻ നൽകിയവരിൽ നിന്ന് സ്ക്രീനിംഗ് കമ്മിറ്റി നടത്തിയ അഭിമുഖത്തിന് ശേഷം ഷോർട്ട് ലിസ്റ്റ് ചെയ്തവരുടെ വിവരമാണ് പ്രസിദ്ധീകരിച്ചത്. എന്നാൽ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവരെ കുറിച്ചുള്ള ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അതുകൂടി പരിശോധിച്ച ശേഷമേ അന്തിമ ലിസ്റ്റ് തീരുമാനിക്കൂവെന്നും ആം ആദ്മി പാർട്ടി കേരളഘടകം വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.

സ്ഥാനാർത്ഥികളും മണ്ഡലങ്ങളും താഴെ പറയുന്നത് പോലെ:

അജിത് ജോയ്, മധു എസ്. നായർ, നഹാസ് – തിരുവനന്തപുരം
റിട്ട. ജഡ്‌ജി എൻ. സദാനന്ദൻ – മാവേലിക്കര
ആർ. അനിൽകുമാർ, അഡ്വ. സന്തോഷ് തോമസ്, കെ. ഉബൈദ് – കോട്ടയം
കെ.എം. നൂറുദ്ദീൻ, കെ.എ. ഹംസ –  ചാലക്കുടി
സാറാ ജോസഫ്- തൃശൂർ
എം. കൃഷ്ണൻ- കാസർകോട്