ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കെതിരേ കോടതിയില്‍

single-img
26 February 2014

tp-big-copyടി.പി.ചന്ദ്രശേഖരന്‍ കേസിലെ പ്രതിയായ ലംബു പ്രദീപന്റെ ജാമ്യഹര്‍ജി പോസ്റ്റ് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്കെതിരേ കോടതിയില്‍ പരാതി നല്‍കി. കേസ് ഇന്ന് പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പാലിക്കാത്തതിന് പിന്നില്‍ കള്ളക്കളിയുണ്‌ടെന്ന് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ബന്ധപ്പെട്ട ഉദ്യേഗസ്ഥരോട് വിശദീകരണം തേടി.