പീഡനം; ഉത്തരാഖണ്ഡ് മന്ത്രിക്കെതിരേ കേസെടുത്തു

single-img
26 February 2014

Harakജോലിക്കു വേണ്ടി വീട്ടിലെത്തിയ യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മന്ത്രിക്കെതിരേ ഡല്‍ഹി പോലീസ് കേസെടുത്തു. ഹരാക്ക് സിംഗ് റാവത്ത് എന്ന കോണ്‍ഗ്രസിന്റെ മന്ത്രിയ്‌ക്കെതിരേയാണ് കേസെടുത്തത്. കഴിഞ്ഞ സെപ്തംബറില്‍ തന്നെ മന്ത്രി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

മന്ത്രി തന്റെ സ്വാധീനമുപയോഗിച്ച് തന്നെ ഉപദ്രവിക്കുമെന്ന് ഭയന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് യുവതി പറയുന്നു. ഡല്‍ഹി പോലീസ് കേസെടുത്തിട്ടുള്ളത്.

എന്നാല്‍ ആരോപണങ്ങള്‍ മന്ത്രി നിഷേധിച്ചു. തനിക്ക് യുവതിയുടെ പരാതിയെക്കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ മന്ത്രിക്കെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.