സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ച് സമാപിച്ചു.

single-img
26 February 2014

keralaസി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരള രക്ഷാമാര്‍ച്ച് കോഴിക്കോട് സമാപിച്ചു. കോഴിക്കോട് കടപ്പുറത്ത് വൈകീട്ട് അഞ്ചരയോടെ നടന്ന സമാപനസമ്മേളനം സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.

പിണറായി വിജയനും ജാഥാംഗങ്ങളും സമാപനസമ്മേളനത്തിൽ  പ്രസംഗിച്ചു. ഇന്ന് രാവിലെ പത്തുമണിക്ക് കൊയിലാണ്ടിയില്‍ നിന്നാരംഭിച്ച രക്ഷാമാര്‍ച്ചിന് 12-ന് ബാലുശ്ശേരിയിലും രണ്ടരയ്ക്ക് കൊടുവള്ളിയിലും നാലരയ്ക്ക് കാക്കൂരും സ്വീകരണം ലഭിച്ചിരുന്നു.