ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് റിക്രൂട്ട്‌മെന്റ് കേസില്‍ റാംവിലാസ് പാസ്വാനെ സിബിഐ ചോദ്യം ചെയ്യും

single-img
26 February 2014

Ram_Vilas_Paswanമുന്‍ കേന്ദ്ര ഉരുക്കു മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ റാം വിലാസ് പാസ്വാനെ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് റിക്രൂട്ട്‌മെന്റ് കേസില്‍ സിബിഐ ചോദ്യം ചെയ്യും. ചില ഉദ്യോഗാര്‍ഥികളെ പാസ്വാന്റെ സ്റ്റാഫില്‍പെട്ടവര്‍ വഴിവിട്ടു സഹായിച്ചതായി അടുത്തിടെ രേഖകല്‍ കണെ്ടത്തിയിരുന്നു.

2004-2009 ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ രാസവസ്തു-രാസവളം-ഉരുക്ക് മന്ത്രിയായിരുന്നു ഇദ്ദേഹം. 2008 ജൂണിയര്‍ മാനേജ്‌മെന്റ് തസ്തികയില്‍ ബൊക്കാറോ സ്റ്റീല്‍ പ്ലാന്റിലേക്ക് നടന്ന നിയമനത്തില്‍ ക്രമക്കേട് നടന്നിട്ടുണെ്ടന്ന ആരോപണത്തിലാണു സിബിഐ രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍, യുപിഎ സഖ്യവുമായി വിലപേശലിനു മുതിര്‍ന്നതിനെത്തുടര്‍ന്നാണു പാസ്വാനെതിരേ സിബിഐ അന്വേഷണം വരുന്നതെന്ന് ആരോപണമുണ്ട്.