പാകിസ്ഥാനില്‍ 30 ഭീകരര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

single-img
26 February 2014

map_of_pakistanപാക്കിസ്ഥാനിലെ നോര്‍ത്ത്, സൗത്ത് വസിറിസ്ഥാന്‍ ഗോത്രമേഖലകളില്‍ ഇന്നലെ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നടത്തിയ ആക്രമണത്തില്‍ കുറഞ്ഞത് 30 ഭീകരര്‍ കൊല്ലപ്പെട്ടു. താലിബാന്റെ ഒളിത്താവളങ്ങള്‍ തകര്‍ക്കുകയായിരുന്നു ലക്ഷ്യം. ഇതിനകം ഈ മേഖലകളില്‍ നിരവധി തവണ പാക് വിമാനങ്ങള്‍ ആക്രമണം നടത്തിയിട്ടുണ്ട്. സര്‍ക്കാരുമായി പാക് താലിബാന്‍ ആരംഭിച്ച സമാധാന ചര്‍ച്ച പൊളിഞ്ഞതിനെത്തുടര്‍ന്ന് ഈ മാസം 20നാണ് താലിബാന്‍ താവളങ്ങളില്‍ ആക്രമണം നടത്താന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് ഉത്തരവിട്ടത്.