കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടെന്ന് ഇടയലേഖനം

single-img
26 February 2014

Gatt_0കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തവര്‍ക്ക് വോട്ടുചെയ്യണമെന്ന് കെ.സി.ബി.സി ഇടയലേഖനത്തിലൂടെ ആഹ്വാനം ചെയ്തു. പശ്ചിമഘട്ടത്തില്‍ ആശങ്കയോടെ ജീവിക്കുന്ന സാധാരണക്കാരായ കൃഷിക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന വ്യക്തികളെയാണ് ആവശ്യമെന്നും ഇടയലേഖനത്തില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി വിശദീകരിച്ചിട്ടുണ്ട്.

കേരളത്തിലെ തീരദേശജനതയുടെയും മലയോരങ്ങളില്‍ ജീവിക്കുന്നവരുടെയും ആശങ്ക ശ്വാശ്വതമായി പരിഹരിക്കാന്‍ സാധിക്കുന്നവരെ തിരഞ്ഞെടുക്കാന്‍ നമുക്ക് സാധിക്കണം. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനിറങ്ങിയവരെ വോട്ടിലൂടെ തോല്‍പ്പിക്കണം. പരിസ്ഥിതി സംരക്ഷണം ജീവിതതത്തിന്റെ ഭാഗമായി കണ്ട് പ്രവര്‍ത്തിക്കുന്നവരാണ് കത്തോലിക്ക വിശ്വാസികള്‍. എന്നാല്‍ മനുഷ്യരെ അവഗണിച്ച് ഭൂമിയെയും സസ്യജന്തുജീവജാലങ്ങളെയും സംരക്ഷിക്കാന്‍ പരിശ്രമിക്കുന്ന സമീപനങ്ങള്‍ തിരുത്താന്‍ കൂടി നമുക്ക് സാധിക്കണമെന്നും ഇടയലേഖത്തില്‍ പറയുന്നു.

മാര്‍ച്ച് ഒമ്പതിന് കേരളത്തിലെ സീറോ മലബാര്‍, ലത്തീന്‍, മലങ്കര കത്തോലിക്ക സഭകളിലെ ദേവാലയങ്ങളില്‍ കുര്‍ബാനമധ്യേ വായിക്കാന്‍ കര്‍ദിനാള്‍ ബസേലിയാസ് മാര്‍ കഌമ്മീസ് തയ്യാറാക്കിയതാണ് ഇടയലേഖനം.