പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി നിര്‍മാണം വൈകുന്നതിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

single-img
26 February 2014

oommen chandyപാലക്കാട് റെയില്‍ കോച്ച് ഫാക്ടറി നിര്‍മാണം വൈകുന്നതിനെതിരെ വിമര്‍ശവുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിഷയത്തിൽ ഉടന്‍ പരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെക്ക് കത്തയച്ചു.എത്രയും പെട്ടെന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ 2012 ആഗസ്റ്റ് 17ന് 239 ഏക്കര്‍ റെയില്‍വേക്ക് കൈമാറുകയും ഫാക്ടറി ശിലാസ്ഥാപനം നടത്തുകയും ചെയ്തു. കേന്ദ്രമന്ത്രിസഭ അനുമതിയോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പദ്ധതി നടപ്പാക്കാന്‍ 2012 സെപ്റ്റംബര്‍ 25ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ആറുമാസത്തെ സാവകാശവും തേടിയിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

ഇതോടൊപ്പം പ്രഖ്യാപിച്ച മറ്റൊരു കോച്ച് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങി. കേന്ദസര്‍ക്കാറും റെയില്‍വേയും വാക്കുപാലിക്കാത്തതിനെക്കുറിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും രൂക്ഷ വിമര്‍ശം നടത്തി. കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുന്നില്ളെന്ന് സംസ്ഥാന സര്‍ക്കാറിനും വിമര്‍ശമുണ്ട്.