തരുണ്‍ തേജ്പാലിന്റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു

single-img
24 February 2014

പനാജി :ലൈംഗികാരോപണ കേസില്‍ ജയിലില്‍ കഴിയുന്ന തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്‍റെ സെല്ലില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു.വാസ്‌കോയിലെ സബ് ജയിലില്‍നടത്തിയ മിന്നല്‍ പരിശോധനയില്‍ തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റേതടക്കം ഒമ്പത് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു. തേജ്പാലിന്റെ കയ്യില്‍നിന്നാണോ ഫോണ്‍ പിടിച്ചെടുത്തതെന്നകാര്യം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. ഇതെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഡപ്യൂട്ടി കളക്ടര്‍ ഗൗരിഷ് ഷഖ് വാല്‍ക്കര്‍ പറഞ്ഞു.

ഗോവയില്‍ നടന്ന സെമിനാറിനിടെ ലിഫ്റ്റില്‍വെച്ച് സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റത്തിനാണ് തേജ്പാല്‍ കഴിഞ്ഞ നവംബര്‍ 30ന് അറസ്റ്റിലായത്.