കാശുള്ള ഭാര്യക്ക് ഭര്‍ത്താവ് ചെലവിനു നല്‍കേണ്ട

single-img
24 February 2014

gavel judge courtദാമ്പത്യ പ്രശ്‌നങ്ങളുടെ പേരില്‍ വേര്‍പിരിഞ്ഞു താമസിക്കുന്ന ദമ്പതികളില്‍ ഭാര്യ സാമ്പത്തിക ശേഷിയുള്ളവളാണെങ്കില്‍ ഭര്‍ത്താവ് ചെലവിനു നല്‍കേണ്‌ടെന്ന് മുംബൈ ഹൈക്കോടതിയുടെ വിധി. ബോംബെ അന്ധേരി സ്വദേശിയായ സ്ത്രീ, ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന ഭര്‍ത്താവ് മാസം 15,000 രൂപ ചെലവിനു നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ വിജയ കപ്‌സെ തഹില്‍രാമണി, പി.എന്‍.ദേശ്മുഖ് എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചിരിക്കുന്നത്.

നേരത്തെ ഇവര്‍ക്ക് ഭര്‍ത്താവ് ചിലവിന് നല്‍കണമെന്ന് കുടുംബകോടതി ഉത്തരവിട്ടിരുന്നു. ദമ്പതികള്‍ 2007 മുതല്‍ വേര്‍പിരിഞ്ഞു ജീവിക്കുകയാണെങ്കിലും സ്ത്രീയുടെ പേരില്‍ 50ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും വീടും ഉള്ളതായി കോടതി കണ്‌ടെത്തിയിരുന്നു. അതിനാല്‍ കുടുംബകോടതി ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ദാക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്ത് സ്ത്രീ നല്‍കിയ പരാതിയിലാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.