“ഗുണ്ടേ” സിനിമയ്ക്കെതിരെ ബംഗ്ലാദേശ് സര്‍ക്കാര്‍ : ചരിത്രവസ്തുതകളെ വളച്ചൊടിച്ചു എന്നാരോപണം

single-img
24 February 2014

“ഗുണ്ടേ” എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെയ്ക്കണമെന്നാവശ്യപ്പെട്ടു ബംഗ്ലാദേശ് സര്‍ക്കാര്‍ രംഗത്ത്‌.1971-ലെ ബംഗ്ലാദേശ് വിമോചന സമരത്തിന്റെ ചരിത്രം ചിത്രത്തില്‍ വളച്ചൊടിച്ചുവെന്ന് കാണിച്ചാണ് പ്രതിഷേധമുയര്‍ന്നിരിയ്ക്കുന്നത്.ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ബംഗ്ലാദേശ് എന്ന രാജ്യത്തെ ചിത്രത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന്റെ ഒരു ഉപോല്‍പ്പന്നമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി ആയുധമെടുത്ത് പോരാടിയ ബംഗ്ലാദേശ് വിമോചനപ്പോരാളികളുടെ പങ്കിനെ ചിത്രം താഴ്ത്തിക്കെട്ടുന്നതായും ആരോപണമുണ്ട്.ഇതിന്റെ പേരില്‍ ബംഗ്ലാദേശില്‍ വലിയ പ്രതിഷേധം ഉടലെടുത്തിട്ടുണ്ട്.

അലി അബ്ബാസ് സഫറാണ് ‘ഗുണ്ടേ’യുടെ സംവിധായകന്‍. രണ്‍വീര്‍ കപൂര്‍, പ്രിയങ്ക ചോപ്ര, അര്‍ജുന്‍ കപൂര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടിരിയ്ക്കുന്നത്.