സംസ്ഥാനത്തെ ടിപ്പര്‍ വാഹനങ്ങൾ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തും

single-img
23 February 2014

tipperസംസ്ഥാനത്തെ ക്വാറി, ക്രഷര്‍ ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ടിപ്പര്‍ വാഹനങ്ങളും തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് ഓള്‍ കേരള ടിപ്പര്‍ ലോറി ഓണേഴ്‌സ് ആന്‍ഡ് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

ക്രഷര്‍, ക്വാറി സമരം മൂലം ഈ മേഖലയില്‍ പണിയെടുക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ പട്ടിണിയിലാണ്. നിര്‍മാണമേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പ്പെടുത്തിയ സമയനിയന്ത്രണം പിന്‍വലിക്കുക, റവന്യൂ, പോലീസ് അധികാരികളുടെ തെരുവ് പീഡനം അവസാനിപ്പിക്കുക, റവന്യൂ അധികാരികളുടെ ഇടപെടലുകള്‍ മൂലം അടച്ചുപൂട്ടിയ മണല്‍പാര്‍ക്കുകളും മണല്‍ കടവുകളും തുറന്നുകൊടുക്കുക എന്നും അസോസിയേഷന്‍ അവെഷ്യപെട്ടു .