സരിത ഞായറാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നില്‍

single-img
22 February 2014

09TH_SARITHA_1715201fസോളാര്‍ നായിക സരിത എസ്.നായര്‍ ഞായറാഴ്ച മാധ്യമങ്ങളെ കാണുമെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

സരിത അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്നും എട്ടര മാസത്തെ ജയില്‍ വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്. ഏതൊക്കെ കാര്യങ്ങളാണ് വെളിപ്പെടുത്തേണ്ടതെന്നതിനെ സംബന്ധിച്ച് അഭിഭാഷകനുമായി കൂടിയാലോചന നടത്തിയതിനു ശേഷമായിരിക്കും അവര്‍ മാധ്യമങ്ങളോട് മനസ് തുറക്കുന്നത്. എന്നാല്‍ ഫെന്നിയുടെ വീട്ടിലായിരുന്ന സരിത സ്ഥലത്തു നിന്ന് മുങ്ങിയെന്നും നാളെ നടത്താനിരിക്കുന്ന പത്രസമ്മേളനത്തിന്റെ അടിസ്ഥാനത്തില്‍ സരിതയെ ചില ഉന്നതര്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്‌ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.