ഒഡീഷയിൽ നിയമ-ടൂറിസം മന്ത്രി മഹേശ്വർ മൊഹന്തിക്ക് വെടിയേറ്റു
22 February 2014
ഒഡീഷയിൽ നിയമ-ടൂറിസം മന്ത്രി മഹേശ്വർ മൊഹന്തിക്ക് വെടിയേറ്റു. പുരിയിൽ വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം നടന്നത്. സ്വന്തം ബൈക്കിൽ കടയിലേക്ക് പോകുമ്പോൾ ആണ് മൊഹന്തിയുടെ നേരെ ആക്രമണമുണ്ടായത്. കൃത്യം നടത്തിയ ശേഷം അക്രമി സംഭവ സ്ഥലത്ത് നിന്ന് ഓടി മറഞ്ഞു. കാലിനും മുതുകിലുമാണ് മൊഹന്തിക്ക് വെടിയേറ്റിരിക്കുന്നത്. അക്രമിയെ തിരിച്ചറിയാനായിട്ടില്ല. ഗുരുതരമായി പരിക്കേറ്റ മൊഹന്തിയെ ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ 2 വർഷത്തിനിടെ മൊഹന്തിക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. 2012 ജനുവരി 30ന് ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ മൊഹന്തിയെ അജ്ഞാതൻ ഇരുന്പ് ദണ്ഡു കൊണ്ട് ആക്രമിച്ചിരുന്നു.
സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.