ലോക്‌സഭാ തിരഞ്ഞെടുപ്പ് : ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 27ന് പ്രഖ്യാപിച്ചേക്കും

single-img
22 February 2014

arunലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഫെബ്രുവരി 27ന് പ്രഖ്യാപിച്ചേക്കും. അരുൺ ജെയ്റ്റ്‌ലി ട്വിറ്ററിൽ ആണ് ഇകാര്യം പറഞ്ഞത്.പാർട്ടിയുടെ ആദ്യ തിരഞ്ഞെടുപ്പ് യോഗം ഈ മാസം 27നാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അന്നുതന്നെ ആദ്യ സ്ഥാനാർത്ഥി ലിസ്റ്റ് പുറത്തിറക്കിയേക്കുമെന്നും മുതിർന്ന ബി.ജെ.പി നേതാവ് അരുൺ ജെയ്റ്റ്‌ലി ട്വിറ്ററിൽ കുറിച്ചു.

തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ 272 സീറ്റിലേറെ നേടുകയെന്ന ലക്ഷ്യത്തിനരികെ പാർട്ടി എത്തിക്കഴിഞ്ഞു. എൻ.ഡി.എ സഖ്യം വികസിപ്പിക്കാനും സാധ്യതയുണ്ടെന്ന് ജെയ്റ്റ്‌ലി സൂചിപ്പിച്ചു. ട്വിറ്ററിലേക്ക് എത്തിയ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.