നിലപാടു വ്യക്തമാക്കാന്‍ കേജരിവാള്‍ നരേന്ദ്ര മോദിക്കു കത്തയച്ചു

single-img
22 February 2014

Kejariwalപ്രകൃതിവാതകത്തിന്റെ വില മുകേഷ് അബാനിക്കുവേണ്ടി കൂട്ടിയതില്‍ നിലപാടു വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിക്ക് അരവിന്ദ് കേജരിവാള്‍ കത്തയച്ചു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഇതേ ആവശ്യമുന്നയിച്ചു കത്തയയ്ക്കുമെന്നു കേജരിവാള്‍ പറഞ്ഞു. കത്തുകളുടെ പത്തു കോടി കോപ്പികള്‍ പല ഭാഷകളില്‍ തയാറാക്കി രാജ്യമൊട്ടാകെ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.