Pattanamthitta Events

പറക്കോട്ട് കുളമ്പുരോഗം പടരുന്നു

KULAMBU ROGAMപത്തനംതിട്ട:-പറക്കോട് മേഖലയില്‍ കന്നുകാലികള്‍ക്ക് കുളമ്പുരോഗം പടരുന്നു. രോഗംബാധിച്ച രണ്ടുകന്നുകാലികള്‍ ഒരാഴ്ചകകത്ത് ചത്തിരുന്നു. പറക്കോട് ടി.ബി ജംഗ്ഷന്‍, പറക്കോട് ജംഗ്ഷനിലെ 50 തോളം കന്നുകാലികള്‍ക്ക് കുളമ്പുരോഗംബാധിച്ചിട്ടുണ്ട് ആദ്യം കടുത്ത പനിയായിട്ടാണ്‍ രോഗം തുടങ്ങിയത്. പിന്നീട് ചുണ്ടിലും മോണയിലും നാവിന്റ് മുകള്‍ ഭാഗത്തും കുളമ്പിന്റ് ഇടയിലും അകിടിലുമായി കുമിളകള്‍ പോലെവന്നു പൊട്ടി വ്രിണമാവുമ്പോളാണ്‍ രോഗം ഗുരുതരമാവുന്നത്. തീറ്റപോലും കഴിക്കാന്‍ കഴിയാതെ കന്നുകാലികള്‍ അവശതയില്‍ ഈ സമയം പൂര്‍ണ്ണമായി കിടപ്പിലാവുകയും ചെയ്യുന്നു. പറക്കോട് ഭാഗത്തെ കുളമ്പുരോഗം വ്യാപകമായിട്ടും മ്രിഗ സംരക്ഷണ വകുപ്പ് പ്രവര്‍ത്തകര്‍ യാതൊരു പ്രതിരോധപ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. കുളമ്പുരോഗം വന്ന കാലികളില്‍ പാലുല്പാദനം വളരെ കുറയുന്നതും ക്ഷീരകര്‍ഷകരെ ദുരിതത്തിലാകുന്നുണ്ട്.