ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നും റേഡിയോ ആക്ടിവ് ജലം ചോര്‍ന്നു

single-img
21 February 2014

ടോക്കിയോ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തിലെ ടാങ്കില്‍നിന്ന്‌ ഉയര്‍ന്നതോതില്‍ റേഡിയോ ആക്‌ടീവ്‌ ജലം ചോര്‍ന്നു. 100 ടണ്ണോളം റേഡിയോ ആക്‌ടീവ്‌ ജലമാണു ചോര്‍ന്നത്‌. ടാങ്കിന്റെ വാല്‍വ്‌ അബദ്ധത്തില്‍ തുറന്നതാണു റേഡിയോ ആക്‌ടീവ്‌ ജലം ചോരാന്‍ കാരണം. എന്നാല്‍ ഈ ജലം കടലില്‍ എത്തിച്ചേര്‍ന്നിട്ടില്ലെന്നു ടോക്കിയോ ഇലക്‌ട്രിക്‌ (ടെപ്‌കോ) ഓപ്പറേറ്റര്‍ പറഞ്ഞു. 2011ല്‍ ഭൂകമ്പത്തെത്തുടര്‍ന്ന്‌ ഫുകുഷിമ ആണവനിലയത്തിനു കേടുപാട്‌ സംഭവിച്ചിരുന്നു. തുടര്‍ന്ന്‌ ആണവചോര്‍ച്ചയും ഉണ്ടായി. കഴിഞ്ഞ ഓഗസ്‌റ്റില്‍ 300 ടണ്‍ റേഡിയോ ആക്‌ടീവ്‌ ജലം ചോര്‍ന്നിരുന്നു.

ജലത്തില്‍ അടങ്ങിയിട്ടുള്ള സാധാരണ ഹൈഡ്രജന്‍ ആറ്റത്തിനു പകരം റേഡിയോ ആക്റ്റീവ് ഹൈഡ്രജന്‍ (ട്രിഷിയം) അടങ്ങിയ “ഘനജലം” ആണ് ചോര്‍ന്നിരിക്കുന്നത്.ആണവനിലയത്തിലെ ഫിഷന്‍ പ്രവര്‍ത്തനത്തിനെ നിയന്ത്രിക്കുന്നതിനാണ് ഘനജലം ഉപയോഗിക്കുന്നത്.എന്നാല്‍ ഇത് വളരെയധികം അപകടരമാം വിധം വികിരണങ്ങള്‍ പുറപ്പെടുവിക്കുന്ന ഒന്നാണ്.

ചോര്‍ച്ചയെത്തുടര്‍ന്ന്‌ ഭൂമി മലിനമാകുമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. ഒരുലിറ്റര്‍ ജലത്തില്‍ 230 ദശലക്ഷം ബക്വറെല്‍ റേഡിയോ ആക്റ്റീവിറ്റി ഉള്ള  ഐസോടോപ്പുകള്‍ അടങ്ങിയിട്ടുണ്ടെന്നു ടെപ്‌കോ വക്‌താവ്‌ പറഞ്ഞു. 10 ബിക്വാറല്‍ ലെവലിനു മുകളില്‍ അടങ്ങിയിട്ടുള്ള ജലം കുടിക്കാന്‍ ഉപയോഗിക്കരുതെന്നാണു ഐക്യരാഷ്‌ട്രസഭയുടെ മാര്‍ഗനിര്‍ദേശം