കോന്നിയില് നിന്ന് കെ.എസ്.ആര്.റ്റി.സി ക്ക് 9 പുതിയ സര് വീസുകള്‍

single-img
21 February 2014

konny k.s.r.t.c depotപത്തനംതിട്ട:- കെ.എസ്.ആര്‍.റ്റി.സി കോന്നി ഓപ്പറേറ്റിങ് സെന്ററില്‍ നിന്ന് പുതിയ 9 ഓര്‍ഡിനറി സര്‍വ്വീസുകള്‍ തുടങ്ങി. കോന്നി- എറണാകുളം അമ്രതാ ആശുപത്രി, അട്ടച്ചാക്കല്‍, ചെങ്ങറ, പുതുക്കുളം, തലച്ചിറ, വടശേരിക്കര,ഇടക്കുളം,റാന്നി,എരുമേലി, പാലാ വഴി പുറപ്പെടുന്ന സമയം രാവിലെ 5 മണി. തിരികെ വൈകിട്ട് 4. കോന്നി കൊല്ലം കളക്റ്ററേറ്റ്, പത്തനാപുരം കൊട്ടാരക്കര വഴി ( 7.30,10.05,14.20,15.10), കോന്നി സീതത്തോട് കോട്ടമണ്‍പാറ ( 6 പന്തളം 7.30 അച്ചങ്കോവില്‍ ,11.30 നു പന്തളം) കോന്നി ചന്ദനപ്പള്ളി, കോന്നി കുളത്തുമണ്‍, കോന്നി-അരുവാപുലം-വകയാര്‍ സര്‍ക്കുലര്‍, കോന്നി-കുപ്പക്കര, അതുമ്പുംകുളം,കാക്കരക്ഷേത്രം, കോന്നി അതിരുങ്കല്പാടം എന്നീ സര്‍വ്വീസുകളും ഉണ്ടാകും. കെ.എസ്.ആര്‍.റ്റി.സി കോന്നി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ് ഫോണ്‍ 0468 2244555