ജാമ്യത്തിൽ ഇറങ്ങാൻ സരിതക്ക് ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസും കോടതിയും ചോദിക്കണം പിസി ജോര്‍ജ്.

single-img
21 February 2014

pcസരിത ജാമ്യത്തിലിറങ്ങിയതു കൊണ്ട് കേരള രാഷ്ട്രീയത്തില്‍ ഒന്നും സംഭവിക്കില്ലെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. സരിതയ്ക്കു ജാമ്യം ലഭിച്ചതില്‍ പുതുമയൊന്നുമില്ല എന്നും കൊലക്കേസിലെ പ്രതിക്ക് പോലും ജാമ്യം ലഭിക്കും എന്നും പിസി ജോര്‍ജ് പറഞ്ഞു .

എന്നാല്‍ വിവിധ കേസുകളില്‍ ജയിലില്‍ കിടന്ന സരിതയ്ക്ക് ജാമ്യം ലഭിക്കുന്നതിനായി കെട്ടിവയ്ക്കാന്‍ ഇത്രയധികം പണം എവിടെ നിന്നാണ് ലഭിച്ചതെന്ന് പൊലീസും കോടതിയും ചോദിക്കണം. എത്രയും പണം നല്‍കാന്‍ സാധിക്കുന്ന ബന്ധുക്കള്‍ സരിതയ്ക്ക് ഇല്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.