ദൃശ്യ മാധ്യമങ്ങളുടെയും ഓണ്‍ലൈൻ മാധ്യമങ്ങളുടെയും കടന്ന വരവോടെ പത്രങ്ങളുടെ ആയുസ്സ് കുറയും എന്ന് എനിക്ക് തോന്നുന്നില്ല:ജോർജ് പുളിക്കൻ

single-img
21 February 2014

dfdsfഅജയ് എസ് കുമാർ

രണ്ട് പതിറ്റാണ്ടിലേറെയായി മലയാള മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന ജോർജ് പുളിക്കൻ മാധ്യമ രംഗത്തുണ്ടായ മാറ്റങ്ങളെയും അനുഭവങ്ങളേയും പറ്റിയും സോഷ്യൽ മീഡിയയുടെ കടന്ന വരവിനെ പറ്റിയും ഇ വാർത്തയുമായി സംസാരിക്കുന്നു.അതിന്റെ രണ്ടാം ഭാഗത്തിലേക്ക്

  • സോഷ്യൽ മീഡിയയുടെ കടന്ന വരവ്?

ചില കാര്യങ്ങളിൽ വ്യക്തികളെ വേദനിപ്പിക്കുന്ന തലത്തിലേക്ക് പോകാറുണ്ടെങ്കിലും അവഗണിക്കാനാവാത്ത ഒന്നായി സോഷ്യൽ മീഡിയ മാറിക്കഴിഞ്ഞു. അത് അച്ചടി, ദൃശ്യമാധ്യമങ്ങളുടെ വാർത്തായിടം കൂടി അപഹരിക്കുന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു.

  • അച്ചടിമാധ്യമങ്ങളുടെ ആയുസ്സ്?

ദൃശ്യ മാധ്യമങ്ങളുടെയും ഓണ്‍ലൈൻ മാധ്യമങ്ങളുടെയും കടന്ന വരവോടെ പത്രങ്ങളുടെ ആയുസ്സ് കുറയും എന്ന് എനിക്ക് തോനുന്നില്ല. , ചാനലുകളും ഇൻര‍്നെറ്റും ഒക്കെയുണ്ടായിട്ടും പത്രങ്ങളുടേയും സ്പെഷയലൈസ്ഡ് മാഗസിനുകളുടേയുമൊക്കെ പ്രചാരണം വർധിച്ചു വരിക തന്നെയാണ്. എന്നാൽ പുതിയ തലമുറക്കിടയിൽ പത്രവായന കുറയുന്നു എന്നു തോന്നിയിട്ടുണ്ട്. പലതരത്തിലും നിറത്തിലുമുള്ള പത്രങ്ങൾ വീട്ടിൽ വരുത്തുന്നുണ്ടെങ്കിലും വായിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്.

  • ഒൻപത് മണി ചർച്ചകൾ മാധ്യമ വിചാരണ ആകുന്നുണ്ടോ?

അച്ചടിമാധ്യമങ്ങളിൽ പോലും വാർത്തുയം വീക്ഷണവും( news and views) വേർതിരിക്കാനാവാത്ത വിധമായിട്ടുണ്ട്. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തിൽ നിന്ന് ജനകീയ വിഷയങ്ങളിലേക്ക് ഇത്തരം ചാനലുകൾ മാറേണ്ടതുണ്ട്. ഇന്നത്തെ മത്സരസാഹചര്യത്തിൽ അതത്ര എളുപ്പമല്ലെന്നചാനൽ യാഥാർഥ്യംവും അതോടൊപ്പമുണ്ട്. വിവാദ വിഷയങ്ങൾ ഒഴിവാക്കി ജനകീയ പ്രശ്നങ്ങൾ ചർച്ചക്കെടുത്താൽ പ്രേക്ഷകരെ കിട്ടുമോ എന്നതാണ് ചോദ്യം. പിന്നെ ജനകീയ പ്രശ്നങ്ങളിൽ നിന്ന് പൂർണമായും മാറി നിൽക്കുന്നു എന്നു പറയുന്നതും ശരിയല്ല. അത്തരം വിഷയങ്ങൾ ടോക്ക് ഷോകളിലൂടെ മറ്റു പരിപാടികളിലൂടെ ചാനലുകളിൽ ചർച്ചയാകുന്നുണ്ട്.

  • പത്രപ്രവർത്തകന്റെ പ്രതിബദ്ധത?

unxcvnamedനൂറു ശതമാനം പ്രതിബദ്ധതയും സമൂഹത്തോട് തന്നെയാണ്. അതിൽ വിട്ടു വീഴ്ച ചെയ്താൽ ഈ പണി ആത്മാർഥതയോടെ ചെയ്യാനാവില്ല. വാച്ചിൽ നോക്കി ജോലി ചെയ്യാത്തവരാണ് മാധ്യമപ്രവർത്തകർ.

  • ചാനൽ റേറ്റിംഗ്.

ചാനലിന്റെ നിലനില്പ്പ് റേറ്റിംഗിനെ അടിസ്ഥാനപ്പെടുത്തിയാണ്. പരസ്യങ്ങളുടെ വരവും പോക്കും നിശ്ചയിക്കുന്നത് റേറ്റിംഗ് ആണ്. എന്നാൽ,വാർത്തകളുടെ കൃത്യതയും സത്യസന്ധതയും കരുത്തുറ്റ അവതരണവും തന്നെയാണ് ഏത് ചാനലിന്റെയും ജനകീയ അടിത്തറ.

  • ഇന്ത്യ വിഷനും മാതൃഭൂമി ന്യൂസും

രണ്ട് ചാനലിലും ഞാൻ ചെയ്യുന്ന ജോലിയുടെ കാര്യത്തിൽ ഞാൻ ഒരുപോലെ സംതൃപ്തനാണ്.